കോൺഗ്രസ് നേതാവ് വി പ്രതാപചന്ദ്രന്റെ മരണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ ആയിരുന്ന അഡ്വ.വി പ്രതാപചന്ദ്രന്റെ മരണം അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. ഡിഐജി എ അക്ബറിന്റെ മേല്‍നോട്ടത്തിലായിരിക്കും കേസ് അന്വേഷണം. കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് മരണമെന്ന് ചൂണ്ടിക്കാട്ടി പ്രതാപചന്ദ്രന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി സംവിധാനത്തിന്റെ ചുമതലക്കാരായ പ്രമോദ് കോട്ടപ്പള്ളി, രമേശന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പ്രതാപചന്ദ്രന്റെ മക്കളായ പ്രജിത്ത്, പ്രീതി എന്നിവര്‍ പരാതി നല്‍കിയത്. കേരള പോലീസ് ആക്ട് 120 അനുസരിച്ചും ഐപിസി 500 അനുസരിച്ച് അപകീര്‍ത്തിപ്പെടുത്തലിനും കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിരുന്നു.

Top