പൊറോട്ടയും ഇഡലിയും കഴിക്കുന്ന പൊലീസ് വ്യായാമം ചെയ്യുന്നില്ലന്ന് ഡി.ജി.പി ബഹ്റ

തിരുവനന്തപുരം: പൊലീസിലെ കുടവയറന്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന പൊലീസ് മേധാവി രംഗത്ത്

പൊലീസുകാരുടെ ഭക്ഷണരീതിയെയും വ്യായാമമില്ലായ്മയെയും കുറ്റപ്പെടുത്തിയാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രംഗത്ത് വന്നത്.

വ്യായാമം ചെയ്യാന്‍ പറഞ്ഞ് വിട്ടാല്‍ പൊറോട്ടയും ഇഡലിയും വാങ്ങിക്കഴിക്കുന്നതാണ് നിലവിലെ പൊലീസിന്റെ ശീലമെന്ന് ഡി.ജി.പി പരിഹസിച്ചു.

ദിവസവും രാവിലെ ഒരു മണിക്കൂര്‍ വ്യായാമം ചെയ്ത ശേഷം മാത്രം ജോലിക്കെത്തിയാല്‍ മതിയെന്നും ഡി.ജി.പി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് അസോസിയേഷന്റെ ആരോഗ്യസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രണമില്ലാത്ത ഭക്ഷണക്രമമാണ് പൊലീസിലെ 29 ശതമാനം പേരുടേയും പ്രമേഹ രോഗത്തിന് കാരണമെന്നും ഡി.ജി.പി പറഞ്ഞു.

ഇനിയും ഇങ്ങിനെ തുടര്‍ന്നാല്‍ ഡയറ്റിങ് ഏര്‍പ്പെടുത്തുമെന്നും, സമയമാണ് വ്യായാമത്തിന് തടസമെങ്കില്‍ രാവിലെ ഒരു മണിക്കൂര്‍ ജോലിക്കെത്തിയില്ലങ്കിലും കുഴപ്പമില്ലെന്നും പരിഹാസരൂപേണ ഡി.ജി.പി അറിയിച്ചു.

Top