കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ജില്ലകളില്‍ പ്രകടമായ നടപടി വേണമെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം കൊവിഡ് പ്രതിരോധത്തിനായി ജില്ലകളില്‍ പ്രകടമായ നടപടി വേണമെന്ന് ഡിജിപി. ഇതുമായി ബന്ധപ്പെട്ട് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കി. ക്വാറന്റീനിലുള്ളവര്‍ അത് പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് മാനേജ്‌മെന്റ് നടപ്പിലാക്കാനും ഉന്നതതല പൊലീസ് യോഗത്തില്‍ തീരുമാനമായി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1426 പേര്‍ രോഗമുക്തി നേടി. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് കൊവിഡ് ബാധിച്ചത്. ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 62 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 72 പേര്‍ക്കും 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

Top