മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചു

jacob thomas

തൃശ്ശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്ന് അഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കും. വികസന കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരാജയമാണ്, സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷാ നടപടി നേരിട്ടു, ഇനി ജനങ്ങള്‍ക്കൊപ്പം നീന്തുമെന്നുമായിരുന്നു ജേക്കബ് തോമസ് പറഞ്ഞത്.

‘ഇത്രയും കാലം ജനങ്ങളോട് സംസാരിച്ചതിന് ശിക്ഷാ നടപടി നേരിട്ടു. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. രാജ്യത്തെ നയിക്കുന്ന പാര്‍ട്ടിയുടെ ഭാഗമാകാനായാല്‍ അത് നല്ലതല്ലേ? നയനിര്‍മ്മാണത്തില്‍ പങ്കാളിയാവുക എന്നതാണ് എന്റെ കാര്യം. വികസനകാര്യത്തില്‍ കേരളത്തിന് മുന്നോട്ട് പോകാന്‍ ഈ പോക്ക് പോയാലാവില്ല. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നയങ്ങള്‍ പരാജയമാണ്’ ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.

 

Top