ദുബായ് ഡിജിറ്റല്‍ നറുക്കെടുപ്പില്‍ മലയാളിയ്ക്ക് 40 ലക്ഷത്തിന്റെ ഭാഗ്യം

അബുദാബി: ദുബായ് പ്രതിവാര നറുക്കെടുപ്പില്‍ മലയാളിക്ക് 40 ലക്ഷത്തിന്റെ ഭാഗ്യം. 200,000 ദിര്‍ഹം (40 ലക്ഷം രൂപ) ആണ് മലയാളിലായ ഷിവിന്‍ വില്‍സണിന് ലഭിച്ചിരിക്കുന്നത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ എന്‍ജിനീയറാണ് ഷിവിന്‍. ജനുവരി 16 നായിരുന്നു നറുക്കെടുപ്പ്. സമ്മാനാര്‍ഹമായ ആറ് നമ്പറുകളില്‍ അഞ്ചെണ്ണവും ശരിയായതോടെയാണ് ഷില്‍സണ്‍ സമ്മാനത്തിന് അര്‍ഹനായത്.

മത്സരത്തിന്റെ നറുക്കെടുപ്പ് തത്സമയം കാണുവാന്‍ സാധിച്ചിരുന്നില്ല. പിറ്റേന്ന് പുലര്‍ച്ചെയാണ് സമ്മാനം ലഭിച്ചു എന്നറിഞ്ഞത്. വിജയത്തില്‍ അതീവ സന്തോഷവാനാണെന്നും ഷിവിന്‍ പറഞ്ഞു. മഹ്‌സൂസ് കളിക്കാരായ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചാണ് ഷിവിന്‍ 50 മില്യണ്‍ ദിര്‍ഹം സമ്മാനതുകയുള്ള ഡിജിറ്റല്‍ നറുക്കെടുപ്പില്‍ പങ്കെടുത്തത്. പെട്രോകെമിക്കല്‍ പ്ലാന്റിന്റെ നിര്‍മ്മാണ വിഭാഗത്തില്‍ എഞ്ചിനീയറായാണ് ഷിവിന്‍ ജോലി ചെയ്യുന്നത്. തനിക്ക് ലഭിച്ച സമ്മാനതുകയുടെ ഒരു ഭാഗം കരിയര്‍ മെച്ചപ്പെടുത്തുന്നതിനും ബാക്കി തുക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായി നീക്കി വയ്ക്കുമെന്നും ഷിവിന്‍ പറഞ്ഞു.

 

 

Top