രാജ്യത്ത് വിദേശ വാക്‌സിനുകള്‍ പരീക്ഷണം നടത്തുന്നത് ഒഴിവാക്കണമെന്ന് ഡിജിസിഐ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി ഡിസിജിഐ. രാജ്യത്ത് വിദേശ വാക്‌സിനുകള്‍ പരീക്ഷണം നടത്തണം എന്ന് നിബന്ധന ഒഴിവാക്കാമെന്ന് ഡിസിജിഐ അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ക്കാണ് ഈ ഇളവ് ബാധകമാകുക. മൊഡേണ,ഫൈസര്‍ വാക്‌സിനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ പരിഗണനയിലിരിക്കെയാണ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയത്.

യുഎസ്എഫ്ഡിഎ, ഇഎംഎ (യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി), യുകെയിലെ എംഎച്ച്ആര്‍എ, ജപ്പാന്റെ പിഎംഡിഎ എന്നീ സംഘടനകളുടെ അനുമതി ലഭിച്ച വാക്‌സിനുകളും ഉപയോഗിക്കാം എന്ന് ഡിസിജിഐ അറിയിച്ചു. എന്നാല്‍ വാക്‌സിന്‍ ലഭിക്കുന്ന ആദ്യ 100 പേരില്‍ പഠനം നടത്തിയ ശേഷം മാത്രമേ വലിയ നിലയിലേക്ക് ഈ വാക്‌സിനുകള്‍ ഉപയോഗിച്ചുള്ള വാക്‌സിനേഷന്‍ നടപടികളിലേക്ക് കടക്കാന്‍ പാടുള്ളുവെന്നും ഡിസിജിഐയിലെ ഡോ.വി.ജി സൊമാനി അറിയിച്ചു.

 

Top