എയര്‍ ഇന്ത്യക്ക് കോടികള്‍ പിഴ ചുമത്തി ഡിജിസിഎ; സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടി

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് പിഴ ചുമത്തിയിരിക്കുന്ന്. ചില ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

വിവിധ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് എയര്‍ ഇന്ത്യ ജീവനക്കാരന്‍ തന്നെ വിമാനക്കമ്പനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതായി ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിച്ചതായും ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതായും ഏവിയേഷന്‍ റെഗുലേറ്റര്‍. ചില സുപ്രധാന ദീര്‍ഘദൂര റൂട്ടുകളില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സുരക്ഷാ ലംഘനങ്ങള്‍ നടന്നുവെന്നാണ് ആരോപണം. എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ മാനേജര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Top