ന്യൂഡല്‍ഹി: ബാറ്ററി അമിതമായി ചൂടുപിടിച്ച് അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആപ്പിള്‍ 15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്ടോപ്പിന് ചെക്ക് ഇന്‍, ക്യാബിന് ബാഗുകളില്‍ നിരോധനം. ഇത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ മുന്നറിയിപ്പ് പുറത്തിറങ്ങി.
അടുത്തിടെ ലാപ്ടോപ്പിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 15 ഇഞ്ച് മാക് ബുക് പ്രോ ലാപ്ടോപ്പ് ആപ്പിള്‍ പിന്‍വലിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന് ആവിയേഷന്‍ സേഫ്ടി ഏജന്‍സിയും അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡിമിനിസ്ട്രേഷനും 15 ഇഞ്ച് മാക് ബുക് പ്രോ വിമാനങ്ങളില്‍ ഒഴിവാക്കേണ്ടതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
15 ഇഞ്ച് മാക് ബുക് പ്രോ ലാപ്പ്ടോപ്പ് കൊണ്ടുവരുന്നവര്‍ ബാറ്ററി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തി തെളിവുകള്‍ കൊണ്ടുവരണമെന്ന് സിംഗപ്പൂര്‍ അയര്‍ലൈന്‍സ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അല്ലാത്തപക്ഷം ഇത്തരം ലാപ്പ്ടോപ്പ് വിമാനത്തില്‍ അനുവദിക്കില്ലെന്നായിരുന്നു നിര്‍ദ്ദേശം.