വിമാന യാത്രയ്ക്കിടെ ഫോട്ടോ എടുത്താല്‍ പിടി വീഴും; രണ്ടാഴ്ച റൂട്ട് വിലക്ക് ഏര്‍പ്പെടുത്തും

ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടയില്‍ ഫോട്ടോഗ്രഫി അനുവദിച്ചാല്‍ വിമാന കമ്പനികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) മുന്നറിയിപ്പ് നല്‍കി.

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഛണ്ഡിഗഡ്-മുംബൈ വിമാനയാത്രക്കിടെ നിയമങ്ങള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പ്രത്യേക അനുമതിയില്ലാത്ത ആര്‍ക്കും വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കാന്‍ അനുവാദമില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. വിമാന കമ്പനികള്‍ നിയമം ലംഘിച്ചാല്‍ ആ റൂട്ടില്‍ അവര്‍ക്ക് രണ്ടാഴ്ച വിലക്ക് ഏര്‍പ്പെടുത്തും.

നിയമ ലംഘനത്തില്‍ വിമാന കമ്പനി നടപടി സ്വീകരിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇതേ റൂട്ടില്‍ വീണ്ടും സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളുവെന്നും ഡിജിസിഎ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

Top