DFO who gave report to stop quarry in Nilambur forest has transferred

മലപ്പുറം: വനത്തിനുളളിലെ ക്വാറി നിര്‍ത്തലാക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡിഎഫ്ഒയെ സ്ഥലം മാറ്റി. നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ സുനില്‍ കുമാറിനെയാണ് സ്ഥലം മാറ്റിയത്.

കാര്‍ഷികാവശ്യത്തിനു നല്‍കിയ 780 ഹെക്ടര്‍ ഭൂമിയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായും ഇത് തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ സുനില്‍ കുമാറിനെ സ്ഥലം മാറ്റുകയായിരുന്നു. സംഭവത്തില്‍ ഭരണ തലത്തില്‍ നിന്നുളള ഉന്നത ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഭരണപരമായ കാര്യങ്ങള്‍ പരിഗണിച്ച് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ കെ.കെ. സുനില്‍ കുമാറിനെ മാറ്റുന്നുവെന്നാണു വനം വകുപ്പ് ഉത്തരവില്‍ പറയുന്നത്. കോഴിക്കോട് ഡിഎഫ്ഒ ആയാണു സ്ഥലം മാറ്റം. സുനില്‍കുമാറിനു വേണ്ടി മാത്രമായാണ് അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക ഉത്തരവിറങ്ങിയിരിക്കുന്നത്.

Top