ശബരിമലയിലെ ദേവ പ്രശ്നത്തെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ

പത്തനംതിട്ട : ശബരിമല ദേവപ്രശ്‌നം അനുസരിച്ച് മാളികപ്പുറത്ത് നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വില ഇരുത്താനും ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരിക്ഷിക്കാനും ദേവസ്വം ബോര്‍ഡ് വിദഗ്ദ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ ആലോചന.

ദേവ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മാളികപ്പുറത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ലെന്ന് പത്മ കുമാർ വ്യക്തമാക്കി. വാസ്തുവും, ശബരിമല മരാമത്തിന്റെ നിർദ്ദേശവും കണക്കിലെടുത്താവും മാസ്റ്റർ പ്ലാൻ നടപ്പിലാക്കുകയെന്നും പത്മ കുമാർ പറഞ്ഞു.

നേരത്തെ നടന്ന ദേവ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ആണ് മാളിക പുറത്ത് നവഗ്രഹ ക്ഷേത്ര നിർമ്മാണം നടന്നത്. എന്നാൽ മറ്റൊരു ദേവ പ്രശ്നത്തിന്റെ പേരിൽ ഇത് പൊളിച്ചു മാറ്റില്ല.സ്വയം ഭൂവായ ചിലരുടെ തീരുമാനം നടപ്പിലാക്കാൻ സാധിക്കില്ലെന്ന് അഭിഭാഷക കമ്മിഷനെ പരോക്ഷമായി വിമർശിച്ച് പത്മ കുമാർ വ്യക്തമാക്കി.

ശബരിമല സന്നിധാനത്ത് തച്ച് ശാസ്ത്ര വിധി പ്രകാരം അല്ലാതെ നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്ന നടപടികൾ ഉടൻ തുടങ്ങാനും ബോർഡ് തീരുമാനിച്ചു.

മാളികപ്പുറം ക്ഷേത്രത്തിന്‍റെ പരിധി നിര്‍ണയം, ചുറ്റുമതില്‍ നിര്‍മ്മാണം, ഉപക്ഷേത്രങ്ങളുടെ നിര്‍മ്മാണം എന്നിവ വിലയിരുത്തുന്നതിനായാണ് ദേവസ്വം ബോര്‍ഡ് ഉപസമിതി രൂപീകരിക്കുന്നത്. അടുത്ത ബോര്‍ഡ് യോഗത്തില്‍ പുതിയ ഉപസമിതിയെ നിയമിക്കും. ദേവസ്വം ബോര്‍ഡ് അറിയാതെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും സന്നിധാനത്തും മാളികപ്പുറത്തും അനുവദിക്കില്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്.

Top