അശ്ലീല വെബ്‌സൈറ്റുകള്‍ക്കു തടയിടാന്‍ ‘ഹര്‍ ഹര്‍ മഹാദേവ്’ ;സൈറ്റുകളില്‍ ഭക്തിഗാനങ്ങള്‍

ശ്ലീല വെബ്‌സൈറ്റുകള്‍ക്കു തടയിടാന്‍ ബനാറസ് ഹിന്ദു സര്‍വകലാശാല.

യുവാക്കളെ വഴിതെറ്റിക്കുന്നത് ഇത്തരം വെബ്‌സൈറ്റുകളാണെന്ന കണ്ടെത്തലാണ് പുതിയ കണ്ടുപിടിത്തത്തിലേക്കു സര്‍വകലാശാലയെ നയിച്ചിരിക്കുന്നത്.

‘ഹര്‍ ഹര്‍ മഹാദേവ്’ ആപ്പ് ആണ് ബനാറസ് സര്‍വകലാശാല പ്രഫസര്‍ ഡോ.വിജയ്‌നാഥ് മിശ്രയും സംഘവും തയ്യാറാക്കിയിരിക്കുന്നത്.

അശ്ലീല സൈറ്റുകളെ തടയുന്നതിനോടൊപ്പം സൈറ്റുകള്‍ തുറക്കുമ്പോള്‍ ഭക്തിഗാനങ്ങള്‍ കേള്‍ക്കുന്നതാണ് ആപ്പിന്റെ പ്രത്യേകത.

ഹര്‍ ഹര്‍ മഹാദേവ് ആപ്പില്‍ ഭക്തിഗാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളതെങ്കിലും ഗായത്രി മന്ത്രം, മഹത്മാഗാന്ധി, നെല്‍സണ്‍ മണ്ടേല, രവീന്ദ്രനാഥ് ടാഗോര്‍ എന്നിവരുടെ പ്രചോദകരമായ പ്രസംഗങ്ങള്‍ എന്നിവയും ഭാവിയില്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് വിവരം.

എല്ലാ മതസ്ഥരുടേയും ഭക്തിഗാനങ്ങളും ഇതില്‍ ഉടന്‍ ചേര്‍ക്കുമെന്നും വിജയ്‌നാഥ് മിശ്ര പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ മനസ്സ് ലക്ഷ്യമാക്കിയാണ് ആപ്പ് തുടങ്ങിയതെന്നും 3800 സൈറ്റുകള്‍ ആപ്പ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നിലവില്‍ 5000 പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

പുതു തലമുറക്ക് അശ്ലീല സൈറ്റുകളിലുള്ള ആസക്തി തന്നെ അസ്വസ്ഥമാക്കിയെന്നും തുടര്‍ന്ന് ആറു മാസം മുമ്പ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് ആപ്പ് ഉണ്ടാക്കിയതെന്നും വിജയ്‌നാഥ് മിശ്ര പറഞ്ഞു

Top