Devotees wearing jeans, skirts not allowed inside Tamil Nadu temples

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ ജീന്‍സ്, ലെഗ്ഗിംഗ്‌സ്, സ്‌ക്ര്‍ട്ട് എന്നിവ ധരിച്ചെത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. ഹിന്ദു റിലിജിയണ്‍ ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പാണു (എച്ച്ആര്‍ ആന്‍ഡ് സിഇ) ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.

വകുപ്പിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും ഈ നിയമം ഇനിമുതല്‍ ബാധകമായിരിക്കും. ജനുവരി ഒന്നു മുതലാണ് നിയമം പ്രാബല്യത്തിലാകുക. ഓരോ ക്ഷേത്രത്തിന്റെയും ആചാരങ്ങള്‍ക്കനുസരിച്ച വേഷം വേണം ഇനി മുതല്‍ ധരിക്കാനെന്നും ഉത്തരവില്‍ പറയുന്നു.

Top