ശബരിമലയില്‍ ഭക്തരെ മടക്കി അയക്കണമെന്ന് മുഖ്യമന്ത്രി; പൊലീസ് ജീപ്പ് തടഞ്ഞുവെച്ച് പ്രതിഷേധം

പത്തനംതിട്ട: ശബരിമല ദര്‍ശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്ക്കലില്‍ ഭക്തരുടെ പ്രതിഷേധം. മൂന്ന് ദിവസമായി തമ്പടിക്കുന്ന ശബരിമല തീര്‍ത്ഥാടകരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തടഞ്ഞു.

തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ ഭക്തരാണ് പ്രതിഷേധവുമായി എത്തിയത്. ശബരിമല ദര്‍ശനം സാധ്യമല്ല എന്ന് മനസിലായതോടെയാണ് പ്രതിഷേധം.

നേരത്തെ, ഇനി പമ്പ കടത്തിയുള്ള ഭക്തരുടെ യാത്ര സാധ്യമല്ല എന്ന് അവലോകന യോഗത്തില്‍ അറിയിച്ചിരുന്നു. ഭക്തരെ സുരക്ഷിതമായി അവരുടെ നാടുകളിലേക്ക് മടക്കി അയക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്.

ഇത് പൊലീസ് ഭക്തരോട് വിശദികരിച്ചതോടെയാണ് പ്രതിഷേധിച്ചത്. പ്രതിഷേധവുമായി അവര്‍ പൊലീസ് ജീപ്പ് തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നിലവിലെ സാഹചര്യം മനസിലാക്കിക്കൊടുത്ത ഭക്തരെ മടക്കി അയക്കുകയായിരുന്നു.

Top