ഗുരുവായൂർ അമ്പലത്തിൽ ഭക്തർക്ക് വിലക്ക്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഭക്തർക്ക് വിലക്കേർപ്പെടുത്തി. ക്ഷേത്ര ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് തീരുമാനം. ക്ഷേത്രത്തിലെ 46 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മാത്രമല്ല ക്ഷേത്ര പരിസരം കൺടെയ്ൻമെന്റ്സോണാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ക്ഷേത്ര ജീവനക്കാർക്കും സഹപൂജാരിമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Top