പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ 10 ദിവസത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല

കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയിലേക്ക് അടുത്ത പത്ത് ദിവസത്തേക്ക് വിശ്വാസികള്‍ക്ക് പ്രവേശനമില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡിലടക്കം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കണ്ണൂരിലെ ആന്തൂര്‍ നഗരസഭയുടെ ഭാഗമായ വാര്‍ഡിലാണ് പറശ്ശിനി ശ്രീമുത്തപ്പന്‍ മടപ്പുര സ്ഥിതി ചെയ്യുന്നത്.

കൊവിഡ് രോഗികളുടെ എണ്ണം ഈ പ്രദേശത്ത് കൂടിയ സാഹചര്യത്തിലാണ് 20.4.21 മുതല്‍ 30.4.21 വരെ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതോടൊപ്പം പറശ്ശിനി മടപ്പുരയ്ക്ക് സമീപത്തെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും 30.4.21 വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

 

Top