ശബരിമലയിൽ ഭക്തനെ പിടിച്ചു തള്ളിയ വാച്ചറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ശബരിമല തീർഥാടകനെ പിടിച്ചു തള്ളിയ സംഭവത്തിൽ ദേവസ്വം ബോർഡ് വാച്ചറെ സസ്പെൻഡ് ചെയ്തു. മണർക്കാട് ദേവസ്വത്തിലെ വാച്ചർ അരുൺകുമാറിനെയാണ് ദേവസ്വം ബോർഡ് അച്ചടക്കനടപടിയുടെ ഭാ​ഗമായി സസ്പെൻഡ് ചെയ്തത്.

മകരവിളക്ക് ദിവസം ശ്രീകോവിലിന് മുന്നിൽ നിന്ന അന്യസംസ്ഥാന ഭക്തനോട് അരുൺകുമാർ മോശമായി പെരുമാറുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. അരുൺകുമാറിന്റെ മോശം പെരുമാറ്റത്തിനെതിരെ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.

സംഭവത്തിൽ ഹൈകോടതിയും രൂക്ഷവിമർശനം നടത്തി. അരുൺകുമാറിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഇയാൾക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് വിശദീകരിക്കാൻ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ആദ്യഘട്ടത്തിൽ അരുൺകുമാറിനെ ന്യായികരിക്കച്ചെങ്കിലും ഹൈക്കോടതി ഇടപെടലും വ്യാപകമായി ഉയർന്ന പരാതികളെ തുടർന്നും ഇയാൾക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡ് യോ​ഗം തീരുമാനിക്കുകയായിരുന്നു.

Top