കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയയ്ക്കുമെതിരെ പോരാടാനാണ് തീരുമാനം: രേണു രാജ്

ദേവികുളം: ഭൂമി കയ്യേറ്റങ്ങള്‍ വ്യാപകമായ ദേവികുളം മേഖലയിലെ കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയയ്ക്കുമെതിരെ പോരാടാനാണ് തീരുമാനമെന്ന് സബ്കളക്ടര്‍ ഡോ.രേണു രാജ്.

എട്ടു വര്‍ഷത്തിനിടെ 14 സബ് കലക്ടര്‍മാരാണു ദേവികുളം മേഖലയില്‍ വന്നുപോയത്. കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നവരെ സബ് കലക്ടറുടെ കസേരയില്‍ ഇരുത്താന്‍ രാഷ്ട്രീയ നേതൃത്വം അനുവദിക്കില്ല.

2017 ജൂലൈയിലാണു പ്രേംകുമാര്‍ ദേവികുളം സബ് കലക്ടറായി ചുമതലയേറ്റത്. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനെതിരെ കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്ക്കായി ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും ജോയ്‌സ് ജോര്‍ജ് ഹാജരായില്ല. തുടര്‍ന്ന് എംപിയുടെയും കുടുംബത്തിന്റെ പേരിലുള്ള ഭൂമിയുടെ പട്ടയം പ്രേംകുമാര്‍ റദ്ദാക്കി.പട്ടയം റദ്ദാക്കിയ നടപടി പിന്‍വലിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉയര്‍ന്നെങ്കിലും പ്രേംകുമാര്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് പ്രേംകുമാറിനെ മാറ്റി പകരം ഡോ. രേണു രാജിനെ സബ് കലക്ടറായി നിയമിച്ചു.

എന്നാല്‍,രേണുരാജിനെയും മൂന്നാറിന്റെ സബ്കലക്ടര്‍ കസേരയില്‍നിന്നു മാറ്റാനുള്ള സമര്‍ദങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

Top