ദേവികുളം എംഎല്‍എ എ രാജയ്ക്ക് പിഴ

തിരുവനന്തപുരം: നിയമസഭയില്‍ ക്രമപ്രകാരമായി സത്യപ്രതിജ്ഞ ചെയ്ത 5 ദിവസം വരെ ഹാജരായതിന് ദേവികുളം എം എല്‍ എ രാജയ്ക്ക് പിഴ. 2500 രൂപയാണ് എ രാജ പിഴയായി നല്‍കേണ്ടി വരിക. എ രാജയുടെ സത്യപ്രതിജ്ഞയിലെ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ക്രമപ്രശ്‌നത്തിലാണ് സ്പീക്കറുടെ റൂളിംഗ്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് അസാധുവാകില്ല.

നേരത്തെ രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃഢപ്രതിജ്ഞയോ ആയിരുന്നില്ല. ഇത് ചട്ട ലംഘനമാണെന്ന് കണ്ടതിന് തുടര്‍ന്ന് എ രാജ വീണ്ടും സതൃപ്രതിജ്ഞ ചെയ്തിരുന്നു. സ്പീക്കറുടെ ചേംബറില്‍ വച്ചായിരുന്നു ഈ സത്യപ്രതിജ്ഞ.

 

Top