ദേവികുളം ഭൂമി കയ്യേറ്റം; വീണ്ടും ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിര്‍മാണത്തിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ എ വൈ ഔസേപ്പ്.

ഔസേപ്പ് നല്‍കിയ പരാതിയിലാണ് ദേവികുളം സബ്കളക്ടറായ രേണു രാജ് പരിശോധന നടത്താനായി ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയത്. എന്നാല്‍, പഞ്ചായത്തിന്റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞ എം എല്‍ എ സബ്ബ് കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് ആക്ഷേപിച്ചത് വിവാദമായിരുന്നു.

പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെ ഡി എച്ച് കമ്പനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ്ബ് കളക്ടര്‍ രേണു രാജിന്റെ നടപടി.

Top