ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്; ഒസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി

ഗസറ്റ് ഒന്നിന് ആഷസ് പരമ്പര ആരംഭിക്കാനിരിക്കെ ഓസ്‌ട്രേലിയക്ക് വന്‍ തിരിച്ചടി. പരിശീലനത്തിനിടെ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് പരിക്കേറ്റതാണ് ഓസിസിന് തിരിച്ചടി ആയിരിക്കുന്നത്. നാളെ ഫിറ്റ്‌നസ് തെളിയിക്കാനായില്ലെങ്കില്‍ പരമ്പരയില്‍ ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റ് വാര്‍ണര്‍ക്ക് നഷ്ടമാവും.

നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പേസ് ബൗളര്‍ മൈക്കല്‍ നെസറിന്റെ പന്ത് വാര്‍ണറിന്റെ ഇടത് തുടയില്‍ കൊള്ളുകയായിരുന്നു. തുടര്‍ന്ന് കടുത്ത വേദന കൊണ്ട് പുളഞ്ഞ വാര്‍ണര്‍ ഉടന്‍ വൈദ്യ സഹായവും തേടി. അതേ സമയം ഒരു ദിവസം മാത്രമാണ് പരിക്കില്‍ നിന്ന് മോചിതനാവാന്‍ വാര്‍ണറിന് മുന്നിലുള്ളത്.

Top