ഐപിഎല്‍ ലോകകപ്പിനേക്കാള്‍ മികച്ചതെന്ന്‌ ഡിവില്ലിയേഴ്‌സ്; വിമര്‍ശനവുമായി ആരാധകര്‍

പിഎല്ലിനോട് മത്സരിക്കാന്‍ മറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കൊന്നും ആയിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. മാത്രമല്ല ലോകകപ്പിനേക്കാള്‍ മികച്ചതാണ് ഐപിഎല്ലെന്നും താരം പറഞ്ഞു. ടൂര്‍ണമെന്റിന്റെ സ്വഭാവവും, പോരാട്ടങ്ങളുടെ കാഠിന്യവും വെച്ച് നോക്കുമ്പോള്‍ ഐപിഎല്‍, ലോകകപ്പിനേക്കാള്‍ മികച്ചതാണെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്.

‘ഐപിഎല്ലിന് അടുത്തെത്താന്‍ മറ്റ് ടൂര്‍ണമെന്റുകള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. ലോകത്ത് പലസ്ഥലങ്ങളിലായി വിവിധ ടൂര്‍ണമെന്റുകളില്‍ താന്‍ കളിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ എനിക്ക് തോന്നുന്നു ഐപിഎല്‍, ലോകകപ്പിനേക്കാള്‍ മികച്ചതാണെന്ന്’ താരം പറഞ്ഞു.

ലോകകപ്പിനേക്കാള്‍ മികച്ചത് ഐപിഎല്‍ ആണെന്ന ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ക്ക് ഇടയാക്കിട്ടുണ്ട്. ഐപിഎല്‍ വെറും പണക്കൊഴുപ്പിന്റെ കളിയാണെന്നും അതുകൊണ്ടു തന്നെ ഐപിഎല്ലിനെ ലോകകപ്പുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും, യുതാരങ്ങള്‍ക്ക് മാതൃകയാവേണ്ട ഡിവില്ലിയേഴ്‌സിനെപ്പോലൊരു സീനിയര്‍ താരത്തിന്റെ പ്രസ്താവന വളരെ മോശമായി പോയെന്നും ഇത് നിരാശാജനകമാണെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഡിവില്ലിയേഴ്‌സിനെതിരെ വലിയ തോതിലുള്ള വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

Top