പ്രഭുദേവ ചിത്രം ‘ദേവി 2’ ; ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

ല്‍ വിജയ് സംവിധാനം ചെയ്ത ചിത്രം ദേവിയുടെ രണ്ടാം ഭാഗത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. സോക്കുര പെണ്ണേ എന്ന ഗാനം ആലപിച്ചത് ശങ്കര്‍ മഹാദേവനാണ്. പ്രഭുദേവയുടെ വരികള്‍ക്ക് സാം സിഎസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

നന്ദിത ശ്വേത, കോവൈ സരള, ജഗന്‍, ആര്‍.ജെ. ബാലാജി, സതീഷ്, യോഗി ബാബു തുടങ്ങി നിരവധി താരങ്ങള്‍ ഈ ഹൊറര്‍ കോമഡി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രഭുദേവയും, കെ ഗണേഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രഭുദേവ, തമന്ന, സോനു എന്നിവര്‍ പ്രധാന താരങ്ങളായി എത്തിയ ആദ്യ ചിത്രം വന്‍ വിജയം ആയിരുന്നു. ചിത്രം ഹിന്ദിയിലും, തമിഴിലും റിലീസ് ചെയ്തിരുന്നു.

Top