മഹാരാഷ്ട്ര സര്‍ക്കാരിനെ അഭിനന്ദിച്ച് മോദിയും അമിത് ഷായും

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ അധികാരത്തിലേറ്റ സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ നേര്‍ന്നത്.

“മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നും ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​നും ആ​ശം​സ​ക​ള്‍ നേ​രു​ന്നു. ഇ​രു​വ​രും മ​ഹാ​രാ​ഷ്ട്ര​യു​ടെ ന​ല്ല ഭാ​വി​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​മെ​ന്ന് ത​നി​ക്കു​റ​പ്പു​ണ്ട്”- പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതിന്‍ ഗഡ്ഗരി എന്നിവരും പുതിയ മുഖ്യമന്ത്രിയെയും, ഉപമുഖ്യമന്ത്രിയെയും അഭിനന്ദിച്ചു. മഹാരാഷ്ട്രയില്‍ വന്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ബി.ജെ.പി – എന്‍.സി.പി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റത്.

Top