കുറച്ച് സമയം കാത്തിരിക്കൂ, തിരിച്ചു വരും; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും എത്തുമെന്ന് ഫഡ്നവിസ്

Devendra Fadnavis

മുംബൈ : മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്.

ജനങ്ങള്‍ ബിജെപിയെയാണ് തെരഞ്ഞെടുത്തത്. ഞങ്ങളാണ് കൂടുതല്‍ സീറ്റ് നേടിയ പാര്‍ട്ടി. 70 ശതമാനമാണ് ഞങ്ങളുടെ സ്ട്രൈക്ക് റേറ്റ്. പക്ഷേ രാഷ്ട്രീയ അരിതമെറ്റിക്കല്‍, മെറിറ്റിനുമപ്പുറമായി. 40 ശതമാനം മാര്‍ക്ക് ലഭിച്ചവരാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും ഫഡ്നാവിസ് പറഞ്ഞു.

ഒരു കാര്യം ഉറപ്പു നല്‍കുന്നു. നിങ്ങള്‍ കുറച്ചു സമയം കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പല പദ്ധതികളും പ്രഖ്യാപിക്കുകയും അവയുടെ നിര്‍മ്മാണപ്രവര്‍ത്തനം പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിരുന്നു. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ താന്‍ മടങ്ങിയെത്തുമെന്ന് ഫഡ്നാവിസ് വ്യക്തമാക്കി.

Top