ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ആയേക്കും

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ആയേക്കും. ബിജെപി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദയാണ് ഇങ്ങനെയൊരാവശ്യം ഉന്നയിച്ചത്. ഫഡ്നാവിസ് സർക്കാരിൻ്റെ ഭാഗമാകില്ല എന്നായിരുന്നു നേരത്തെ അറിയിച്ചത്. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി നേരത്തെ ഫഡ്നാവിസാണ് പ്രഖ്യാപനം നടത്തിയത്. ബാലാസാഹേബ് താക്കറെയോടുള്ള ആദരമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം ഫഡ്നാവിസ് പറഞ്ഞത്.

വൈകിട്ട് 7.30യ്ക്കാണ് സത്യപ്രതിജ്ഞ. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ദവ് താക്കറെ രാജി വച്ചതോടെ ബിജെപിക്ക് അധികാരത്തുലേക്കുള്ള വഴി തെളിയുകയായിരുന്നു. ശേഷം രാജ്ഭവനിലേക്ക് ഷിൻഡേയും ഫഡ്നവിസും ഒരുമിച്ചെത്തിയാണ് ഗവര്‍ണറെ കണ്ടത്.

Top