മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണം; ദേവേന്ദ്ര ഫഡ്നാവിസ് രാജിവെക്കണമെന്ന് രാഗിണി നായക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രാഗിണി നായക്.

ഗഡ്ചിറോളിയില്‍ ഉണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിനും മാവോയിസ്റ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബാധ്യതയുണ്ടെന്നും രാഗിണി നായക് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മഹാരാഷ്ട്രയില്‍ സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. സ്വകാര്യ വാഹനത്തിലായിരുന്നു സൈനികര്‍ സഞ്ചരിച്ചിരുന്നത്.

Top