ബിൽക്കീസ് ബാനു കേസ് പ്രതികൾക്ക് സ്വീകരണമൊരുക്കിയതിനെ വിമർശിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗ കേസിൽ വിട്ടയയ്ക്കപ്പെട്ട 11 പ്രതികൾക്ക് സ്വീകരണം നൽകിയതിനെ വിമർശിച്ച് മ​ഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. ‘ഒരു കുറ്റവാളി കുറ്റവാളി തന്നെയാണ്. അവരെ അഭിനന്ദിച്ചതിന് ഒരു ന്യായീകരണവുമില്ല’- ഫഡ്നാവിസ് പറഞ്ഞു.

“ബിൽക്കീസ് ബാനു കേസിലെ പ്രതികളെ സുപ്രിംകോടതി ഉത്തരവിനെ തുടർന്നാണ് വിട്ടയച്ചത്. എന്നാൽ കുറ്റാരോപിതനായ ഒരാളെ അഭിനന്ദിക്കുന്നത് തെറ്റാണ്. അത്തരമൊരു പ്രവൃത്തിക്ക് ന്യായീകരണമില്ല”- ഫഡ്‌നാവിസ് പറഞ്ഞു.

ആഗസ്റ്റ് 15നാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബിൽക്കീസ് ബാനുവിന്റെ മൂന്ന് വയസുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന പ്രതികൾ കുടുംബത്തിലെ ഏഴു പേരെയാണ് അന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

Top