വികസനം സുസ്ഥിരമാക്കണം ; കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ പ്രോഗ്രസീവ് ടെക്കീസ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന്റെ വികസനം സുസ്ഥിരമാക്കണമെന്ന ആവശ്യവുമായി ഐ ടി മേഖലയിലെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ്. ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും വ്യവസായ പ്രാധാന്യമുള്ളതുമായ കേരളത്തിലെ പ്രധാന ഐ ടി ഹബ്ബ് ആണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് എന്നാല്‍ ഇവിടെ വികസനം ഇഴയുകയാണെന്നാണ് പ്രോഗ്രസീവ് ടെക്കീസിന്റെ ഉയര്‍ത്തുന്ന പരാതി. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യം പറഞ്ഞ് പ്രോഗ്രസീവ് ടെക്കീസ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

65,000ത്തിലധികം പേരാണ് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യമില്ല. രാത്രി 7 മണിക്ക് ശേഷം ഇന്‍ഫോപാര്‍ക്കില്‍ നിന്ന് പുറത്ത് കടക്കാന്‍ ബസ് സൗകര്യം വേണം, കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും അടങ്ങുന്ന മൊബിലിറ്റി ഹബ് ഉണ്ടാകണം എന്നിങ്ങനെയുള്ള പ്രധാന ആവശ്യങ്ങള്‍ കത്തില്‍ പറയുന്നു.

ഇന്‍ഫോപാര്‍ക്കില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതലാണ്. ജോലി കഴിഞ്ഞ് രാത്രിയില്‍ സ്ഥാപനത്തിന് പുറത്തിറങ്ങുന്ന സ്ത്രീകള്‍ സുരക്ഷിതരല്ല. ഇന്‍ഫോപാര്‍ക്കിന്റെ വഴികളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ വേണമന്ന ആവശ്യവും പ്രോഗ്രസീവ് ടെക്കീസ് ഉന്നയിക്കുന്നുണ്ട്. 2012 ല്‍ 125 കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഫോപാര്‍ക്കില്‍ ഇന്ന് 500 ലധികം കമ്പനികളാണുള്ളത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യത്തില്‍ വികസനമില്ലത്താത് ഉദ്യോഗസ്ഥരെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്.

Top