അയോധ്യയുടെ വികസനം; യോഗിയും മോദിയും പ്രത്യേക യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: അയോധ്യയിലെ വികസനം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രത്യേക യോഗം ചേരുന്നു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരുവരും യോഗം ചേരുന്നത്.

അയോധ്യയുടെ ആധുനികവല്‍ക്കരണം, റോഡുകള്‍, അടിസ്ഥാന സൗകര്യം, റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. അയോധ്യയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നുവെന്ന് യോഗി നേരത്തേ പറഞ്ഞിരുന്നു

Top