പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘വല്യേട്ടന്‍’ എന്ന് വിശേഷിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘വല്യേട്ടന്‍’ എന്ന് വിശേഷിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.പ്രധാനമന്ത്രിയെന്നാല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വല്യേട്ടനാണ്.പ്രധാനമന്ത്രിയുടെ പിന്തുണയില്ലാതെ സംസ്ഥാനങ്ങളില്‍ വികസനം അസാധ്യമാണ്.ഗുജറാത്ത് വികസനമോഡലിനെയും അദ്ദേഹം പുകഴ്ത്തി .ഗുജറാത്തിനെപ്പോലെ വികസനം തെലങ്കാനയിലും സാധ്യമാകാന്‍ പ്രധാനമന്ത്രിയുടെ സഹായം വേണം.

അഞ്ച് ട്രില്യണ്‍ എക്കോണമിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ടെക് സിറ്റിയായ ഹൈദരാബാദിന് വലിയ സംഭാവന നല്‍കാനാകും.സബര്‍മതി നദിയിലൂടെ വികസനം സാധ്യമാക്കിയത് പോലെ മുസി നദി ഉപയോഗിച്ചും വികസനം സാധ്യമാക്കാനാകും.ഹൈദരാബാദിലെ മെട്രോ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണം.കേന്ദ്രസര്‍ക്കാരുമായി യാതൊരു തരത്തിലും ഏറ്റുമുട്ടലിനില്ലെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

Top