developing the retail sector: dubai becomes the world’s leading Shopping

stock-market

ദുബായ് : ലോകത്തിന്റെ മുന്‍നിര ഷോപ്പിങ് കേന്ദ്രമാകാനൊരുങ്ങി ദുബായ്.

വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത വര്‍ഷത്തോടെ റീട്ടെയ്ല്‍ മേഖലയില്‍ 717,000 ചതുരശ്രമീറ്റര്‍ കൂടി ഉള്‍പ്പെടുത്തും.മാത്രമല്ല വരുമാനം വര്‍ദ്ധിപ്പിച്ച് 2021ല്‍ 7100 കോടി ഡോളറാകുമെന്നാണ് പ്രതീക്ഷ. ഒരു വര്‍ഷം 4.9% വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്.

ഷോപ്പിങ് മാളുകളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 5.8% വര്‍ധനയാണുണ്ടായത്. വിനോദസഞ്ചാരികള്‍, വില്‍പന നികുതിയുടെ അഭാവം, വ്യാപാര മേളകള്‍, പ്രൊമോഷനുകള്‍, ഷോപ്പിങ് ഫെസ്റ്റിവലുകള്‍ തുടങ്ങിയവ വര്‍ധനയ്ക്കു സഹായിച്ചു. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ നാളില്‍ 5% വര്‍ധിച്ചു.
ഇ-കൊമേഴ്‌സ് ഇടപാടുകളിലും മൂന്നുശതമാനവും വര്‍ദ്ധനവുണ്ടായി.

ദുബായ് ഫെസ്റ്റിവല്‍ സിറ്റി അവന്യൂസിറ്റി വാക്കിന്റെ രണ്ടാം ഘട്ടം, ഇബിന്‍ ബത്തൂത്ത മാള്‍ രണ്ടാം ഘട്ടം തുടങ്ങിയവയുടെ വികസന പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം റീട്ടെയ്ല്‍ മേഖലയുടെ ഉണര്‍വിന് കരുത്തായി.

യുഎഇയുടെ റീട്ടെയ്ല്‍ വിപണിക്കു കഴിഞ്ഞ വര്‍ഷം അവസാനം 5660 കോടിയുടെ വരുമാനമാണു ലഭിച്ചതെന്നു യൂറോമോനിറ്റര്‍ ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top