developed model of new swift desire coming soon

മാരുതി സുസുക്കി സിഫ്റ്റ് ഡിസയറിന്റെ പരിഷ്‌കരിച്ച പതിപ്പെത്തുന്നു.

ഈ വര്‍ഷം ജൂണില്‍ വിപണിയിലെത്തിക്കുന്ന ഡിസയറിന്റെ പുതിയ രൂപത്തിനും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

എക്‌സ്‌സൈസ് തീരുവ ഇളവ് ലഭിക്കുന്നതിനായി വാഹനത്തിന്റെ നീളം നാലുമീറ്ററിനുള്ളില്‍ നില്‍ക്കും. സിയാസിലൂടെ ഇന്ത്യയില്‍ അവതരിപ്പിച്ച എസ്എച്ച്‌വിഎസ് സാങ്കേതിക വിദ്യയൊടു കൂടി മൈലേജ് കൂടിയ മോഡലും എത്തുമെന്ന് സൂചനയുണ്ട്.

പുതിയ ഹെഡ്‌ലാമ്പ്, ബംബര്‍, മുന്‍ ഗ്രില്‍ എന്നിവയായിരിക്കും മുന്‍ഭാഗത്തെ പ്രധാന മാറ്റങ്ങള്‍.എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാനിടയില്ല. നിലവിലുള്ള പെട്രോള്‍, ഡീസല്‍, എഎംടി വകഭേദങ്ങള്‍ തുടരാന്‍ തന്നെയാണ് സാധ്യത.

ഉള്ളില്‍ പുതിയ സ്റ്റിയറിങ് വീല്‍, സെന്റര്‍ കണ്‍സോള്‍, മീറ്റര്‍ കണ്‍സോള്‍ എന്നിവയുണ്ടാകും കൂടാതെ കൂടുതല്‍ സ്‌പെയ്‌സും പുതിയ ഡിസയറിന്റെ പ്രത്യേകതയായിരിക്കും.

Top