Deve Gowda sits in dharna against ‘injustice’ in Cauvery issue

ബംഗളൂരു: കാവേരി നദി ജലം തമിഴ്‌നാടിന് നല്‍കാനുള്ള സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍(എസ്) നേതാവുമായ എച്ച്.ഡി.ദേവഗൗഡ നിരാഹാര ആരംഭിച്ചു.

കര്‍ണാടകയെ സംബന്ധിച്ചടത്തോളം സുപ്രീംകോടതി വിധി മരണ വാറണ്ടാണ്. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ഇല്ലെങ്കില്‍ പോലും തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കേണ്ട അവസ്ഥയാണിപ്പോള്‍ . ഈ സാഹചര്യം മനസിലാക്കാതെയാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നതെന്ന് ദേവഗൗഡ പറഞ്ഞു.

രണ്ട് സംസ്ഥാനങ്ങളിലേയും ജലസംഭരണികളിലെ സാഹചര്യം പഠിക്കുന്നതിന് വിദഗദ്ധ സംഘത്തെ അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നു മുതല്‍ ആറു ദിവസം 6000 ഘനഅടി വെള്ളം വിട്ടുനല്‍കാന്‍ കര്‍ണാടകത്തിന് സുപ്രീംകോടതി വെള്ളിയാഴ്ച അന്ത്യശാസനം നല്‍കിയിരുന്നു.

തിങ്കളാഴ്ചയ്ക്കു മുന്‍പ് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

കാവേരി നദി ജലം തമിഴ് നാടിന് നല്‍കുന്ന കാര്യത്തില്‍ കോടതിയില്‍ നിന്ന് അനീതിയാണ് അനുഭവിക്കേണ്ടി വന്നിട്ടുള്ളതെന്ന് ദേവഗൗഡ ആഭിപ്രായപ്പെട്ടു.

ഭരണഘടനാ ശില്‍പി അംബേദ്കറിന്റേയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടേയും പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഗൗഡ നിരാഹാരസമരം തുടങ്ങിയത്.

Top