കൊവിഡ് മുക്തനായി, ദേവ്ദത്ത് പടിക്കല്‍ വീണ്ടും ടീമിനൊപ്പം

ന്യൂഡല്‍ഹി: കൊവിഡ് രോഗമുക്തനായതോടെ ഈ മാസം ഒന്‍പതിന് നടക്കുന്ന ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) താരം ദേവ്ദത്ത് പടിക്കല്‍. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആര്‍സിബി കളിക്കുന്നത്.

കൊവിഡ് രോഗമുക്തനായതോടെ ഇടം കൈ ബാറ്റ്സ്മാനായ ദേവ്ദത്ത് പടിക്കല്‍ ബിസിസിഐ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഏപ്രില്‍ ഏഴാം തീയതി ടീമില്‍ ചേര്‍ന്നുവെന്ന് ആര്‍സിബി മാനേജ്‌മെന്റ് പത്രക്കുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചു.

മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ നില ഉറപ്പുവരുത്തുമെന്നും അറിയിച്ചു. രോഗബാധിതനായ സമയത്ത് ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്കും പിന്തുണച്ചവര്‍ക്കും ദേവ്ദത്ത് നന്ദി അറിയിച്ചു.

 

Top