ഐ.പി.എൽ; ദേവ്ദത്ത് പടിക്കല്‍ ഏറ്റവും മികച്ച യുവതാരം

ദുബായ് : ഐ.പി.എൽ 13ആം സീസണിലെ ഏറ്റവും മികച്ച യുവതാരമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെ തെരഞ്ഞെടുത്തു. ആദ്യ ഐ.പി.എല്ലിനിറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 16 ഇന്നിംഗ്സുകളില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 473 റണ്‍സാണ് നേടിയത്. 74 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഐ.പി.എല്ലില്‍ ഇത് മൂന്നാം തവണയാണ് മലയാളി താരം മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ അരങ്ങേറ്റ സീസണില്‍ 400ലധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും 20കാരനായ ദേവ്ദത്ത് നേരത്തെ സ്വന്തമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടക്കായി പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെയാണ് ദേവ്‌ദത്ത് ശ്രദ്ധിക്കപ്പെടുന്നത്.

Top