ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം

ഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം. ഇതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ അഞ്ചു പുതുമുഖങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍, രജത് പാട്ടിദര്‍, ആകാശ് ദീപ് എന്നിവരാണ് മറ്റു അരങ്ങേറ്റക്കാര്‍.

ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നു. ലഞ്ചിന് പിരിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സാണ്. പരമ്പര ഇതിനകംതന്നെ ഇന്ത്യ നേടിയതാണ് (3-1). ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനും ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയ്ക്കും ഇത് നൂറാം ടെസ്റ്റാണ്.

പരിക്കേറ്റ രജത് പാട്ടിദറിന് പകരക്കാരനായാണ് ദേവ്ദത്ത് പടിക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ട്രെയിനിങ്ങിനിടെ കണങ്കാലിന് പരിക്കേറ്റതാണ് പാട്ടിദറിന് വിലങ്ങുതടിയായത്. ഇതോടെ പരമ്പരയിലെ അഞ്ചാമത്തെ അരങ്ങേറ്റ താരമായി പടിക്കല്‍ ടീമിലെത്തുകയായിരുന്നു. 31 ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നായി 2227 റണ്‍സാണ് പടിക്കല്‍ നേടിയത്. ഇതില്‍ ആറ് സെഞ്ചുറികളും 12 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 193 ആണ് ഉയര്‍ന്ന സ്‌കോര്‍.

Top