ദേവസ്വം അഴിമതി ; പ്രയാറിനും അജയ് തറയിലിനുമെതിരെ തെളിവുകളുണ്ടെന്ന് വിജിലന്‍സ്‌

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതിയില്‍ മുന്‍ പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും മെമ്പറായിരുന്ന അജയ് തറയിലിനുമെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.

ബോര്‍ഡിന്റെ തന്നെ വിജിലന്‍സ് വിഭാഗമാണ് പ്രാഥമികാന്വേഷണം നടത്തിയത്.

ക്രമക്കേടുകളില്‍ വിശദമായ അന്വേഷണം ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൈമാറി.

ടൂര്‍ ഡയറിയും ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സും പരിശോധിച്ചപ്പോള്‍ത്തന്നെ ക്രമക്കേട് ബോദ്ധ്യപ്പെട്ടിരുന്നെന്ന് വിജിലന്‍സ് അറിയിച്ചു.

Top