ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കായ് ഈ വര്‍ഷം പുതിയ പദ്ധതികള്‍

പത്തനംതിട്ട: ശബരിമലയില്‍ ഡിജിറ്റലായി പണം സ്വീകരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി ദേവസ്വം. ക്ഷേത്രങ്ങളിലെ ദൈനംദിന ആവശ്യത്തിനല്ലാത്ത സ്വര്‍ണ ഉരുപ്പടികള്‍ ആര്‍ബിഐയില്‍ നിക്ഷേപിക്കും. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം പുതുതായി ചില പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് അനന്തഗോപന്‍ പറഞ്ഞു. പാര്‍ക്കിംഗ് പ്രതിസന്ധി ഒഴിവാക്കും. ഇതിനായി നിലയ്ക്കലില്‍ എല്ലാ പാര്‍ക്കിംഗ് സ്ഥലങ്ങളിലും മെറ്റല്‍ ഇട്ട് ഉറപ്പിക്കും. പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന് ഫാസ്റ്റ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തി.നവംബര്‍ 10ന് മുന്‍പായി സംവിധാനം പ്രവര്‍ത്തന സജ്ജമാക്കും.

നിലവില്‍ പാര്‍ക്കിംഗ് ഫീസ് കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ഫീസ് പിരിക്കാന്‍ ആളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഏലയ്ക്ക ഒഴിവാക്കിയാണ് ഇപ്പോള്‍ അരവണ നിര്‍മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചവെന്നും കെ അനന്തഗോപന്‍ പറഞ്ഞു.
ഇതില്‍ നിന്ന് 2.5 ശതമാനം പലിശ ലഭിക്കും. ഇതുവഴി വര്‍ഷം ആറ് കോടിയോളം രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. ശബരിമലയില്‍ 168 പുതിയ മൂത്രപ്പുരകള്‍ നിര്‍മിക്കും. ഇതില്‍ 36 എണ്ണം സ്ത്രീകള്‍ക്കുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top