കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവങ്ങൾ നടത്താമെന്ന് ദേവസ്വം ബോർഡ്

Devaswom-board

തിരുവനന്തപുരം : ആഘോഷങ്ങള്‍ ഒഴിവാക്കി ഉത്സവങ്ങള്‍ നടത്താൻ ക്ഷേത്രങ്ങൾക്ക് ദേവസ്വം ബോർഡ് അനുമതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിൽ വരുന്ന ക്ഷേത്രങ്ങളിൽ ആചാരപരമായി മാത്രം ഉത്സവങ്ങൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.

കലാപരിപാടികൾ, സ്റ്റേജ് ഷോകള്‍ എന്നിവ പാടില്ല. നാലമ്പലത്തിനകത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ ആളുകളെ കയറ്റാവൂ. ആന എഴുന്നള്ളിപ്പ് അത്യാവശ്യമാണെങ്കിൽ മാത്രം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടത്താമെന്നും നിർദേശത്തിലുണ്ട്.

Top