ശബരിമലയുടെ പേര് മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

sabarimala

പത്തനംതിട്ട: ശബരിമലയുടെ പേര് മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. പേര് മാറ്റുന്നതിന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, ഇത് സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ പേര് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം എന്നാക്കി മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളായി ശബരിമല ക്ഷേത്രം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും. അതുകൊണ്ടു തന്നെ ആ പേര് മാറ്റിയത് ഉചിതമല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ അറിയിച്ചു.

Top