ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കി ; പ്രയാര്‍ ഒഴിയേണ്ടിവരും

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അംഗികാരം.

കാലാവധി മൂന്നില്‍ നിന്നും രണ്ട് വര്‍ഷമായാണ് കുറച്ചത്. ഇതോടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്തായി.

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേകമന്ത്രിസഭായോഗം തീരുമാനിച്ചു.

കോണ്‍ഗ്രസ്സ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് നിയമിച്ചത്.

Top