റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തി; ഹൈക്കോടതി നിരീക്ഷക സമിതിയ്‌ക്കെതിരെ കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: ഹൈക്കോടതി നിരീക്ഷകസമിതിയ്‌ക്കെതിരെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. സമിതിയുടെ റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തിയെന്നും നിലപാടുകള്‍ സുപ്രീംകോടതി വിധിയ്ക്കു വിരുദ്ധമെന്ന് സശയമുള്ളതായും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി അറിയിച്ചിരുന്നു.

പൊലീസുകാര്‍ കാവലുണ്ടായിരുന്ന ഗേറ്റ് വഴി യുവതികള്‍ എങ്ങനെയാണ് സന്നിധാനത്തെത്തിയതെന്ന് അറിയില്ലെന്നും ശ്രീകോവിലിന് മുന്നിലേക്ക്
ഇവരെ കടത്തിയതും ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണെന്നും നിരീക്ഷക സമിതി വ്യകത്മാക്കിയിരുന്നു.

Top