ശബരിമല വിഷയം; പത്മകുമാറിനെ തള്ളി കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

കോട്ടയം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനോട് വിരുദ്ധ നിലപാട് സ്വീകരിച്ച പ്രസിഡന്റ് പത്മകുമാറിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.

സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും പുന:പരിശോധന ഹര്‍ജിയാണ് പരിഗണിക്കുന്നതെന്നുമാണ് കടകംപള്ളി പറഞ്ഞത്.

പത്മകുമാര്‍ തന്നെ ദേവസ്വം പ്രസിഡന്റായി തുടരുമെന്നും പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ഇരുവരുമായി താന്‍ ഇന്നലെ സംസാരിച്ചിരുന്നുവെന്നും പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ സെക്രട്ടറിയെ കാണുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്നാണ് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞത്.

ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേത് പൊളിറ്റിക്കല്‍ നിയമനം ആണെന്നും അതിനാല്‍ തന്നെയാണ് എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനോട് അതൃപ്തി തുറന്ന് പറഞ്ഞതെന്നും എന്‍.വാസു വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top