ശബരിമലയില്‍ സംഘര്‍ഷം കടകംപള്ളി സുരേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനെ കണ്ടു

തിരുവനന്തപുരം: ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു.

സിപിഎം അവയ്‌ലബിള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് എകെജി സെന്ററില്‍ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു മന്ത്രി അടിയന്തരമായി സംസ്ഥാന സെക്രട്ടറിയെ കണ്ടത്. നിലവിലെ സാഹചര്യം കടകംപള്ളി പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും സാഹചര്യങ്ങളും സിപിഎം സംസ്ഥാന നേതൃത്വവും വിലയിരുത്തുന്നുണ്ട്.

Top