ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ക്രിസ്ത്യാനികള്‍ ; വിശദീകരണവുമായി ശശികല

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ജോലിക്കാരും ക്രിസ്ത്യാനികളാണെന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ പ്രസംഗം വിവാദമായി പശ്ചാത്തലത്തില്‍ വിശദീകരണവുമായി ശശികല.

തിരുപ്പതി ദേവസ്വത്തിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളെന്ന സത്യം എത്ര പേര്‍ക്കറിയാം. ഹിന്ദു ഒരു ഗതിയും പരഗതിയും ഇല്ലാതെ തെണ്ടുമ്പോള്‍ അവന്റെ അമ്പലത്തില്‍ ഹിന്ദുവിന്റെ ചില്ലാനംകൊണ്ട് ശമ്പളം വാങ്ങുന്നത് 60 ശതമാനം ക്രിസ്ത്യാനികളാണെന്നത് കണ്ണുതുറപ്പിക്കട്ടേ എന്നായിരുന്നു ശശികലയുടെ പ്രസംഗം.

ഈ സ്ഥിതിയാണ് പുതിയ ദേവസ്വംബോര്‍ഡ് ബില്ല് കൊണ്ട് കേരളത്തില്‍ നിയമമാകാന്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു. ദേവസ്വം നിയമനം പിഎസ്‌സിക്ക് വിടാനാണ് ദേവസ്വം തീരുമാനം. ഇത് നിയമമായാല്‍ ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ ഹിന്ദുകള്‍ക്ക് മാത്രമേ ദേവസ്വം ജോലിക്ക് അപേക്ഷിക്കാന്‍ പാടുള്ളുവെന്ന്. ഈ നിയമം വന്നാല്‍ ഉടന്‍ കോടതില്‍ പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു. അവര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

Top