സാവകാശ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് മുന്‍വിധികളൊന്നും ഇല്ലെന്ന് എ.പത്മകുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കന്‍ സാവകാശം തേടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് മുന്‍വിധികളൊന്നും ഇല്ലെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. വിധി വന്നശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും കോടതി പരിഗണിക്കും മുന്‍പ് സ്വപ്നം കാണാന്‍ താനില്ലെന്നും അദ്ദേഹം വ്യ്ക്തമാക്കി.

വിധിയെ തുടര്‍ന്നുള്ള ക്രമസമാധാന പ്രശ്‌നങ്ങളും പ്രളയത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതും കണക്കിലെടുത്ത് യുവതീ പ്രവേശനം നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം. സ്ത്രീ സുരക്ഷയ്ക്കാണ് പ്രധാന പരിഗണന. ഇപ്പോഴത്തെ സാഹചര്യത്തില്‍ അധികസൗകര്യങ്ങളൊരുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വിധി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും നിലവില്‍ പ്രായോഗികബുദ്ധിമുട്ടുകളുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Top