Devasamboard assignments ;NSS Statement

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടരുതെന്ന് എന്‍.എസ്.എസ്.

നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുമ്പോള്‍ മതേതര സ്ഥാപനമായ പി.എസ്.എസി ഒരു ഹൈന്ദവ സ്ഥാപന നിയമനത്തില്‍ ഇടപെടുന്നതായി ആക്ഷേപമുയരും.

സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ എന്‍.എസ്.എസ് പ്രമേയം പാസാക്കി.കൂടാതെ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇടതുസര്‍ക്കാര്‍ നയത്തിനെതിരെയുള്ള പൊതുവിമര്‍ശനമായി പ്രമേയത്തെ വിലയിരുത്താമെങ്കിലും യു.ഡി.എഫിനെതിരെ ശക്തമായ ഭാഷയിലാണ് പ്രമേയം ആക്ഷേപം ഉയര്‍ത്തിരിക്കുന്നത്.

വര്‍ഗീയതയോടുള്ള യു.ഡി.എഫിന്റെ മൃദുസമീപനമായിരുന്നു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണമെന്നും പ്രമേയം വിലയിരുത്തുന്നുണ്ട്.

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ എന്‍.എസ്.എസ് നിലപാട് ശനിയാഴ്ച അവതരിപ്പിച്ച പ്രമേയത്തില്‍ മേലുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കും.

Top