ട്രോളിലൂടെ വേഷം ചോദിച്ചു, കമന്റിലൂടെ ഉത്തരവും നല്‍കി; ദേവലാല്‍ സിനിമയില്‍

‘ഒരു റോള്‍ തരുമോ അജുവര്‍ഗീസ് എട്ടാ…..’ കരുനാഗപ്പള്ളി സ്വദേശി ദേവലാല്‍ വിനീഷാണു അജുവര്‍ഗീസിനോട് ട്രോളിലൂടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ചത്. എന്നാല്‍ ദേവലാല്‍ പോലും പ്രതീക്ഷിക്കാത്ത മറുപടിയുമായി അജു ഉടന്‍ എത്തി. ‘ചെറിയ റോളാണെങ്കിലും ഓക്കെ ആണോ?’ എന്നായിരുന്നു അജുവിന്റെ ചോദ്യം.

‘അതെ, വെറുതെ നിന്നാലും മതി, സ്‌ക്രീനില്‍ കണ്ടാ മതി, ഫുഡും വേണ്ട’ എന്ന കമന്റ് നല്‍കി ദേവലാലിന്റെ ഫോണില്‍ പിന്നീട് വന്നത് അജുവിന്റെ മാനേജരുടെ കോള്‍ ആയിരുന്നു. എന്തായും സംഭവം വിശ്വസിക്കാന്‍ ദേവലാലിനുപോലും കഴിഞ്ഞിട്ടില്ല ഒരു ട്രോളിലൂടെ ചിത്രത്തിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ് ദേവലാല്‍.

അജു പ്രധാന വേഷം ചെയ്യുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന ചിത്രമാണ് ‘സാജന്‍ ബേക്കറി സിന്‍സ് 1962’. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന വിവരം അറിയിച്ച് അജു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റിന് താഴെയുള്ള കമന്റിലായിരുന്നു ദേവലാല്‍ കമന്റ് ചെയ്ത്.

Top