നാനി-നാഗാര്‍ജുന ചിത്രം ദേവദാസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

നാനിയും നാഗാര്‍ജുനയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ദേവദാസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇരുവരും ട്വിറ്ററിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. നാഗാര്‍ജുന ഗ്യാങ്സ്റ്റര്‍ ദേവയായും നാനി ഡോക്ടര്‍ ദേവയുമായാണ് വേഷമിടുന്നത്. പോസ്റ്ററില്‍ നിന്നും ഇരുവരുടെയും ജോലി എന്തെന്ന് വ്യക്തമാകും.

വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 27ന് തിയറ്ററുകളിലെത്തും. റൊമാന്റിക് കോമഡി ചിത്രമായിരിക്കും ദേവദാസ്. റഷ്മിക മന്ദാനയും അകന്‍ക്ഷ സിംഗുമാണ് നായികമാര്‍. മണി ശര്‍മയാണ് സംഗീതം.

Top